മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം
തിരുവനന്തപുരം:
ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റിവ് കെയറിനും പ്രാധാന്യം നൽകുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നു.വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ജറിയാടിക്സ് ക്ലിനിക്ക്. നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് രോഗികളെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്. അൽഷിമേഴ്സ്, പാർക്കിൻസൺസ്, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ അവസ്ഥകളിൽ പ്രത്യേക പരിചരണം ആവശ്യമാണ്. ഫിസിയോ തെറാപ്പിയും റീഹാബിലിറ്റേഷനും ഇതിന്റെ ഭാഗമാണ്. ഇതിനായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നിങ്ങനെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികയും സൃഷ്ടിച്ചു. മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്സ് ചികിത്സ ലഭ്യമാകുന്നതു്.