സുരേഷ് ഗോപി മോദി മന്ത്രിസഭയിലേക്ക്? പുനഃസംഘടന അടുത്തയാഴ്ച
ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും പ്രതിനിധിയുണ്ടാകുമെന്ന് റിപ്പോർട്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.