മോഹന രാഗത്തെ ദേവരാഗമാക്കുന്ന സജികുമാർ വാഴമുട്ടം
തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധിവൈഭവമുള്ള ഒരു സംഗീത സംവിധയകനെ നാം അറിയാതെ പോകരുത് .നൂറോളം ഗാനങ്ങൾക്ക് സംഗീതം പകരുകയും അവയെല്ലാം സൂപ്പർ ഹിറ്റുകളുമാക്കിയ വാഴമുട്ടം സജികുമാർ എന്ന സംഗീത സംവിധായകനെ കുറിച്ച് പറയുമ്പോൾ നൈസർഗ്ഗിയമായി കിട്ടിയ കഴിവിനോടൊപ്പം ഇഴചേർന്ന് നിൽക്കുന്ന എളിമയെ കുറിച്ച് പറയാതിരിക്കുവാൻ വയ്യ .തിരുവനന്തപുരം വാഴമുട്ടം സ്വദേശിയായ സജികുമാർ സംഗീത സംവിധാനം ചെയ്ത എല്ലാ ഗാനങ്ങളിലും ആസ്വാദനത്തിന്റെ അഭൗമ അനുഭൂതി അനുസ്യൂതം നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും.സംഗീത ചക്രവർത്തികളായ രവീന്ദ്രൻ മാസ്റ്ററെയും ദേവരാജൻ മാസ്റ്ററെയും ബാബുരാജിനെയും,ദക്ഷിണാമൂർത്തി സ്വാമിയെയും ജോൺസൻ മാസ്റ്ററെയും മാനസ ഗുരുവായി കണക്കാക്കുന്ന സജിക്ക് താൻ സംഗീതം നൽകിയ ഓരോ ഗാനത്തിലും തന്റേതായ ഒരു ശൈലി പകരുവാൻ കഴിഞ്ഞിട്ടുണ്ട് .
.
1985-1990 കാലഘട്ടത്തിൽ അപ്പുകുട്ടൻ ഭാഗവതരുടെ കീഴിൽ സംഗീതം പഠിച്ചു കൊണ്ടിരിക്കെയാണ് ഗാനമേള വേദികളിൽ സജികുമാർ നിറഞ്ഞു നിന്നിരിന്നത്.
1994-ൽ ആദ്യമായി ദൂരദർശന് വേണ്ടി നാലു ഗാനങ്ങൾ സംഗീതംചെയ്യുവാൻ അവസരം ലഭിച്ചു.ആ ഗാനങ്ങളെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു .
മൺമറഞ്ഞുപോയ അനുഗൃഹീത ഗായകൻ M.S നസീമിന്റെ ഹിറ്റ് ചാർട്ടറിൽ ആ ഗാനങ്ങൾ സ്ഥിര പ്രതിഷ്ഠ നേടി .അതേ വർഷം ‘ഓണ ശ്രുതി ‘എന്ന ആൽബത്തിന് വേണ്ടി എട്ട് പാട്ടുകൾ സംഗീതം ചെയ്യുകയുണ്ടായി.ആ ഗാനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം ദൂരദർശൻ സംപ്രേക്ഷണം ചെയ്തു .
തിരുവനന്തപുരം ദൂരദർശനുവേണ്ടി സുനിൽ ദത്ത് സുകുമാരൻ സംവിധാനം ചെയ്ത മലയാളത്തിന്റെ പ്രിയ നടി ദിവ്യാ ഉണ്ണി ആദ്യമായി നായികയായി അഭിനയിച്ച ‘രാഗംശ്രീരാഗം’. എന്ന ടെലി സിനിമയ്ക്ക് വേണ്ടിയും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
1995-ൽ ജയൻ വാഴമുട്ടം സംവിധാനം ചെയ്ത . ‘നവമി’ . എന്ന ആൽബത്തിനും സംഗീതം ചെയ്യുകയുണ്ടായി .തൊണ്ണൂറു കാലഘട്ടത്തിൽ ദൂരദർശനിൽ ടെലിഫിലിം ചാകരയായിരുന്നല്ലോ .ആ കാലഘട്ടത്തിൽ ഒട്ടനവധി ടെലിഫിലിമുകൾക്ക് പശ്ചാത്തലസംഗീതം നൽകുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു .കാരണം അതിൽ പ്രവർത്തിച്ചവർ പലരും ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന സംവിധായകരും നടന്മാരുമാണ് .ആരോടും അവസരം ചോദിച്ചു പോകുന്ന ശീലമില്ലാത്തതിനാൽ അവരെല്ലാം ഇപ്പോഴും സജിയോട് നല്ല സൗഹൃതത്തിലുമാണ് !. 1996-ൽ സുനിൽ ദത്ത് സുകുമാരൻ സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേക്ഷണം ചെയ്‌ത ‘കോവളം കവികൾ’ എന്ന ഡോക്യുമെന്ററി ഫിലിമിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു .അതേവർഷം ‘ഇന്നലകളുടെ താളുകൾ’.എന്ന സീരിയലിനു വേണ്ടിയും സംഗീതം ചെയ്യുകയുണ്ടായി.
ശ്രീനാരായാണഗുരുദേവനും,കുമാരനാശാനും രചിച്ച കൃതികൾക്കും സംഗീതം ചെയ്യുവാനുള്ള ഭാഗ്യവും സജികുമാറിന് ലഭിചിട്ടുണ്ട്. യേശുദാസ് ഉൾപ്പടെ പല പ്രമുഖ ഗായകരും നാരായണഗുരു കൃതികൾ ആലാപനം ചെയ്തിട്ടുണ്ട് .മലയാളികളെല്ലാം അതെല്ലാം ഹൃദയത്തിൽ സ്വീകരിച്ചിട്ടും ഉണ്ട് .എന്നാൽ അതിൽനിന്നും വളരെ വ്യത്യസ്തമായി സജി നൽകിയ സംഗീതം കൂടുതൽ ഹൃദ്യമായി .ദൈവമേ ..എന്ന ഗാനം സുരുട്ടി രാഗത്തിലും ഒരു ജാതി ഒരു മതം ..എന്ന ഗാനം മോഹന രാഗത്തിലും ചിട്ടപ്പെടുത്തി ഭാവ ഗായകൻ പി. ജയചന്ദ്രൻ തന്റെ അഭൗമ ശബ്ദത്തിൽ ആലപിച്ചപ്പോൾ നാരായണഗുരു നേരിട്ട് വന്നു സജിയെ അനുഗ്രഹിച്ചുകാണും .അത്രയ്ക്ക് ആസ്വാദകരമാണ് ആ സംഗീത സംവിധാനം.ആടുപാമ്പേ …എന്ന് തുടങ്ങുന്ന ശ്രീ നാരായണഗുരുവിന്റെ തത്വതികമായ കൃതിക്ക് സൗത്ത് ഇന്ത്യൻ ഗായകൻ ഉണ്ണിമേനോനും ശ്രീ നാരായണഗുരുവിനെ കുറിച്ച് കുമാരനാശാൻ എഴുതിയ നാരായണ മൂർത്തിയെ ശ്രീ നാരായണ മൂർത്തിയെ എന്ന ഗാനം യുവ ഗായകനായ രവിശങ്കറും പാടി .
ജയൻ വാഴമുട്ടം എഴുതിയ ‘ഒരു നോക്ക് കാണുവാൻ’ എന്ന ആൽബവും Vk. ഷാജി എഴുതിയ ‘ജ്വാലാ’ എന്നആൽബവും ശിവാസ് വാഴമുട്ടം എഴുതിയ ‘ഇന്നിപ്പോൾ ഓർമ്മവരുന്നു’ എന്ന ആൽബവും സനിൽകുമാർ പാച്ചല്ലൂർ എഴുതിയ അരികത്തിരിക്കുമ്പോൾ അറിയുന്നു ഞാൻ സഖീ ..എന്ന ആൽബവും സജികുമാർ വാഴമുട്ടം എന്ന സംഗീത സംവിധായകന്റെ ഉജ്ജ്വല സംഗീത തപസ്സിനാൽ ഒഴുകിയ ഗംഗാ പ്രവാഹമാണ് .
സജികുമാർ വാഴമുട്ടത്തിനായി ഏറ്റവും കൂടുതൽ വരികൾ എഴുതിയത് ജോയ് പാച്ചല്ലൂരാണ് .സജിക്കായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കൊല്ലം അഭിജിത്തും . സജികുമാർ വാഴമുട്ടം കൊല്ലം അഭിജിത് കൂട്ടുകെട്ടിൽ ഇത് വരെ പത്തു ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
.കൂടാതെ അമൃതസ്വരൂപിണി, ഗുരുപാദം,ആറ്റുകാൽ അമ്മ,എന്റെ കേരളം, ആവണി സന്ധ്യ,കൊഞ്ചിറവിള ദേവീ എന്നീ ആൽബങ്ങൾക്ക് വേണ്ടിയും സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.ഉടൻ റിലീസാകുന്ന രണ്ട് സിനിമകൾക്ക് വേണ്ടി നാല് ഗാനങ്ങൾക്ക് സംഗീതം നൽകുവാൻ കഴിഞ്ഞത് സജികുമാർ വാഴമുട്ടത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകും . മോഹന രാഗത്തെ ഏറ്റവും ഇഷ്ടപെടുന്ന ഈ സംഗീത സംവിധായകന് വേണ്ടി പി.ജയചന്ദ്രൻ,ഉണ്ണിമേനോൻ ,രവിശങ്കർ ,കൊല്ലം അഭിജിത്ത് ,എം .എസ് .നസീം,കല്ലറ ഗോപൻ, ശ്രീറാം, ദയാ രവീന്ദ്രൻ തുടങ്ങി മലയത്തിലെ പ്രമുഖ ഗായകർ പാടിയിട്ടുണ്ട് .
കൊച്ചിൻ തോംസൺ മ്യൂസിക്കൽ ഹൗസ്സിൽ ജോലി ചെയ്യുന്നതിനൊപ്പം സംഗീത സംവിധാനവും മുന്നോട്ടു കൊണ്ടുപോകുന്നു .ഭാര്യ ബീനാ റാണി കൊച്ചിൻ ഇന്ത്യൻ നേവിയിലാണ്.രണ്ട് മക്കൾ. മകൻ സൂരജ്.മകൾ ശ്രുതി .രണ്ട് പേരും ഗായകരാണ് .
ഗാന ഗന്ധർവ്വൻ യേശുദാസിനെ വച്ച് പാടിക്കാനുള്ള സ്വപനം ഉടൻ പൂവണിയാനും മലയാള സിനിമയ്ക്ക് സജികുമാർ വാഴമുട്ടം എന്ന സംഗീത സംവിധായകൻ മുതൽ കൂട്ടാവട്ടെ എന്നും ആശംസിക്കുന്നു.
.
മേൽവിലാസം
സജികുമാർ മ്യൂസിക് ഡയറക്ടർ
രാധാമാധവം
പനങ്ങാട് പി.ഒ
എറണാകുളം.
ഫോൺ :9495726837 , 6282254288,
നേരിനൊപ്പം... നാടിനൊപ്പം.