റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ വനിതാ വിശ്രമ മന്ദിരം

തിരുവനന്തപുരം:
സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് തൈക്കാട് റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ പുതിയ വിശ്രമമന്ദിരം നിർമ്മിക്കും. ഇതിനായി 2.25 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വനിതകളെ ഉദ്ദേശിച്ചാണ് വിശ്രമ മന്ദിരം നിർമ്മിക്കുന്നത്.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വനിതാ റെസ്റ്റ് ഹൗസുകൾ നിർമ്മിക്കാനുദ്ദേശിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.


