ശബരിമല സന്നിധാനം മാലിന്യ മുക്തം
പമ്പ:
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ
‘പവിത്രം ശബരിമല’ ശുദ്ധീകരണ യജ്ഞത്തിൽ ശബരിമല സന്നിധാനവും പൂങ്കാവനവും മാലിന്യമുക്തം. നിലയ്ക്കൽ, പമ്പ, ശബരിമല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനം. പതിവ് ശുചീകരണ പ്രവർത്തനത്തിനു പുറമെയാണ് പവിത്രം ശബരിമല ശുദ്ധീകരണo.
ദേവസ്വം ബോർഡ് ജീവനക്കാർ,അയപ്പ സേവാസംഘം, വിശുദ്ധി സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, തീർത്ഥാടകർ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളാണ്.ശുചീകരണ സംഘാംഗങ്ങൾ പലപ്പോഴായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗാർബേജ് ബിന്നുകളിൽ നിക്ഷേപിക്കും. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് ഇൻസിനേറ്ററുകളിൽ വച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്ലാത്ത സന്നിധാനമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യo.

