ഇസ്രയേലിന്റെ ആയുധനിർമാതാക്കൾ ഇന്ത്യൻ ശാഖ തുറന്നു
ന്യൂഡൽഹി:
ഇസ്രയേലിന്റെ ഉടമസ്ഥതയിലുളള വ്യോമായുധ നിർമ്മാണക്കമ്പനിയായ ഇസ്രയേൽ എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് ന്യൂഡൽഹിയിൽ ഉപകമ്പനി ആരംഭിച്ചു. മിസൈലുകളും പട്ടാള വാഹനങ്ങളും നിർമ്മിക്കുന്ന കമ്പനിയാണിത്. എയ്റോസ്പെയ്സ് സർവീസസ് ഇന്ത്യ എന്നാണ് ഇന്ത്യൻ ശാഖയ്ക്ക് പേരു് നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനായി നൂതന പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എ എഎസ്എ അറിയിച്ചു.