ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് നിയമസഭ യുസിസി പാസാക്കിക്കഴിഞ്ഞാൽ, ബിജെപി ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ-ഗുജറാത്തും അസമും- സമാനമായ ബിൽ അസംബ്ലികളിൽ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്ങനെയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും.

