കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് 213 പേർക്ക്
കൊടുങ്ങല്ലൂർ:
പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് കഴിച്ച കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഇതുവരെ 213 പേർ ചികിത്സ തേടി. ഹോട്ടലിലെ തൊഴിലാളികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ താമസിച്ചിരുന്ന മൂന്ന് ഇതര സംസ്ഥാനക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ വിഭാഗമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പെരിഞ്ഞ നത്തെ സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. വിഷബാധയേറ്റ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചിരുന്നു.