ടാറ്റായുടെ നിർമ്മാണ ശാലയിൽ വൻ തീപിടിത്തം

ചെന്നൈ:
തമിഴ്നാട് ഹൊസൂരിൽ ടാറ്റയുടെ ഇലക്ട്രോണിക് നിർമ്മാണ യൂണിറ്റിൽ ഉണ്ടായ വൻതീപിടിത്തത്തിൽ വ്യാപകനഷ്ടം. നാഗമംഗലം ഉദാനപ്പള്ളിയിലെ നിർമ്മാണ ശാലയിൽ പുലർച്ചെ 5.30 നാണ് അപകടമുണ്ടായതു്. സംഭവസമയത്ത് 1500 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. മൊബൈൽ ഫോൺ സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് തീപിടിത്തം ആരംഭിച്ചതു്. ശ്വാസതടസ്സം നേരിട്ട മൂന്നു തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രിച്ചു.