പ്രണവിനോട് അനാദരവ് കാട്ടിയതായി മകൾ ശർമിഷ്ഠ
ന്യൂഡൽഹി:
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചപ്പോൾ കോൺഗ്രസ് അനാദരം കാട്ടിയെന്ന് അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജി. പ്രണബ് മരിച്ചപ്പോൾ പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന് ശർമിഷ്ഠ എക്സിൽ കുറിച്ചു. രാഷ്ട്രപതിമാരുടെ കാര്യത്തിൽ കോൺഗ്രസ് അനുശോചനം നടത്താറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.എന്നാൽ കെ ആർ നാരായണൻ അന്തരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിച്ചിരുന്നായി പ്രണബിന്റെ ഡയറിക്കുറിപ്പിലുണ്ടായിരുന്നുവെന്ന് ശർമിഷ്ഠ വെളിപ്പെടുത്തി. മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകാൻ പ്രണബ് ആഗ്രഹിച്ചിരുന്നതായും ശർമിഷ്ഠ പറഞ്ഞു.