മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ല

തിരുവനന്തപുരം:
മാളികപ്പുറത്തെ തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി.വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു.ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ല. മറ്റ് തീർഥാടകർക്ക് അസൗകര്യമാണ്. തന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. തീർഥാടകർക്ക് ഉച്ചഭാഷിണിയിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ നിയമാനസൃത നടപടി സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോ-ഓർഡിനേറ്റർക്ക് നിർദ്ദേശം നൽകി. ശബരിമലയിൽ വളോഗർമാർ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണം.