വെന്തുരുകി ഉത്തരേന്ത്യ
ന്യൂഡൽഹി:
ഡൽഹിയിലടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ വെന്തുരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്അലർട്ട് പ്രഖ്യാപിച്ച ഡൽഹിയിൽ ചൊവ്വാഴ്ച താപനില അമ്പതിനോടടുത്തു എട്ടു ഡിഗ്രിയുടെ വർധന. മുംഗേഷ്പൂരിൽ 49.9 ഡിഗ്രി സെൽഷ്യസ് എന്ന സർവകാല റെക്കോഡിലെത്തി. നജ ഫ്ഗഡിൽ താപനില 48.6 ഡിഗ്രിയായി. രാത്രിയിലും കുറഞ്ഞ താപനില 32 ഡിഗ്രിയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ നാലു പേർ മരിച്ചു.