സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ
തിരുവനന്തപുരം:
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ സ്കൂളുകളുടെ പട്ടികയും വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും. ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ബാധിക്കുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകരുത്. വിദ്യാർഥിയുടെ വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ് മുറിയിൽ ചോദിക്കരുത്. രക്ഷിതാക്കളോട് ഫോണിലൂടെ വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാനെന്നും മന്ത്രി പറഞ്ഞു.