17 പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രിംകോടതി

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13നു വീണ്ടും പരിഗണിക്കും.
ന്യൂഡൽഹി:
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെടെ പ്രതികളായ 17 പിഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.