കോവിഡിനു ശേഷം 20,000 കോടി അധിക വരുമാനം
ന്യൂഡൽഹി:
കോവിഡിനു ശേഷം യാത്രാ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടി രൂപയുടെ അധിക വരുമാനം. 2019 -20 സാമ്പത്തിക വർഷത്തിൽ 50, 669 കോടി രൂപയായിരുന്ന ടിക്കറ്റ് വരുമാനം 2023 – 24 ൽ 70,693 കോടയായി വർധിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഈ വിവരം. ചരക്കു സേവനത്തിൽ നിന്നുള്ള വരുമാനം 2019 – 20 ൽ 1,13,488 കോടി രൂപയായിരുന്നത് 2023 – 24 ൽ 1,68,293 കോടിയായി വർധിച്ചു.