അരിക്കൊമ്പൻ വിഷയം വീണ്ടും സുപ്രീം കോടതിയിൽ

അരിക്കൊമ്പൻ വിഷയം വീണ്ടും സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ജനജീവിതം താറുമാറാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് വേണ്ടി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കേന്ദ്ര സർക്കാരിനെയും കേരള – തമിഴ്നാട് സർക്കാരുകളെയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂലൈ അഞ്ചിന് ഹർജി പരിഗണിക്കും.

ജനവാസ – മൃഗമേഖലകളെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകലും തരം തിരിക്കണം. ഒരു മൃഗത്തെ അതിൻ്റെ ആവാസവ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ മാറ്റാൻ അനുവദിക്കരുത് എന്നീ മൂന്ന് നിർണായക ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

അതേസമയം, അരിക്കൊമ്പനെ വെടിവെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജൂലൈ ആറിന് സുപ്രീം കോടതി പരിഗണിക്കും. ആനകൾ ശക്തരാണെന്ന് കോടതി പറഞ്ഞിരുന്നു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോൺ അനിമൽ അഡ്വക്കസി സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News