ലഹരിമാഫിയ: 3 പേർ അറസ്റ്റിൽ
വർക്കല :
വർക്കല കവലയൂരിൽ ലഹരിക്കച്ചവടം നടത്തിയ മൂന്നു യുവാക്കളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയതു. കവലയൂർ ശശികല ഭവനിൽ ഷൈൻ, നഗരൂർ സ്വദേശി ബിജോയ്, അവനവൻചേരി സ്വദേശി രാഹുൽ എന്നീ യുവാക്കളാണ് അറസ്റ്റിലായതു്. നായകളെ കാവലാക്കിയാണ് ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നതു്.അന്വേഷക സംഘത്തെ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് അവരെ കീഴടക്കി. 10 ഗ്രാം എംഡിഎംഎ, 650 ഗ്രാം കഞ്ചാവ്, 13 ലക്ഷം രൂപ, മൊബൈൽ ഫോൺ, ഇക്ട്രിക് ത്രാസ് എന്നിവ ലഹരിക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം പേർ ഇവിടെ വന്നുപോകുന്നുണ്ടായിരുന്നു. പ്രാവ്, ആട്, നായകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വിൽക്കുന്നുവെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞിരുന്നത്. മൂവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

