സിറ്റാഡൽ പ്രൊമോഷനിടയിലുള്ള പ്രിയങ്കയുടെ ലുക്കുകളെല്ലാം വൈറലായിരുന്നു

2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്

കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്.

ഞാൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് എനിക്ക് നല്ല രീതിയിൽ അകത്ത് വസ്ത്രം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷേ അത് പറ്റില്ലെന്ന സമീപനമായിരുന്നു സംവിധായകന്. ഇല്ല എനിയ്ക്ക് അവരുടെ അടിവസ്ത്രം കാണണം. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്- എന്ന തരത്തിലായിരുന്നു സംവിധായകൻ പറഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു. എന്റെ മുൻപിൽ വച്ച് എന്റെ സ്റ്റൈലിസ്റ്റിനോടാണ് അയാൾ ഇക്കാര്യം പറഞ്ഞത്. തീർത്തും മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News