മലയാളത്തിന്റെ മുത്തശ്ശി വിട പറഞ്ഞു .

 മലയാളത്തിന്റെ   മുത്തശ്ശി വിട പറഞ്ഞു .

തിരുവനന്തപുരം :

മലയാളത്തിന്റെ മുത്തശ്ശി’ ഇനിയില്ല.നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. 2002ൽ ഇറങ്ങിയ നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മുത്തശ്ശിയായി മാറി . തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി.
കല്യാണരാമന്‍, സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, പാണ്ടിപ്പട, കൂതറ, പ്രണയകഥ, മുറുക്ക് ,സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി വേഷമിട്ടു. കർണാടക സംഗീത രംഗത്ത് ഏറെ പ്രഗത്ഭയായ സുബ്ബലക്ഷ്മി നിരവധി കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തും കഴിവ് തെളിയിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News