ക്യാൻസർ രോഗികൾക്കായി ഗ്രാന്റ് കിച്ചൻ കാർണിവൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്നു

കോളേജ് അധികൃതർ പത്രസമ്മേളനം നടത്തിയപ്പോൾ
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ നേതൃത്വത്തിൽ ഗ്രാന്റ് കിച്ചൻ കാർണിവൽ സംഘടിപ്പിക്കുന്നു. അടുത്ത മാസം (നവംബർ 1, 2 തീയതികളിൽ വിപുലമായ ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന 130 ഓളം വ്യത്യസ്ത വിഭവങ്ങൾ കാർണിവലിന്റെ പ്രധാന ആകർഷണമാണ്.
ഗ്രാന്റ് കിച്ചൻ കാർണിവലിന്റെ ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായർ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ്, സിനി ആർട്ടിസ്റ്റ് അഞ്ജു നായർ, ഫുഡ് വ്‌ളോഗർ മുകേഷ് എം.നായർ , ഹോട്ടൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ലോജി കൺവെർജ് – ബ്രിഡ്ജിംഗ് ദി ഫ്യൂച്ചർ വിത്ത് വിഴിഞ്ഞം സീ പോർട്ട് കോൺക്ലേവ്
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തൊഴിൽ സാധ്യതകളും മറ്റ് അനുബന്ധ വ്യവസായിക സാധ്യതകളും ഏറിവരുന്ന ഈ സാഹചര്യത്തിൽ രാജധാനി ബിസിനസ്സ് സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ ഷിപ്പിംങ്ങ് ആന്റ് ലോജിസ്റ്റിക് മാനേജുമെന്റുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിംഗ് ദി ഫ്യൂച്ചർ വിത്ത് വിഴിഞ്ഞം സീ പോർട്ട് കോൺക്ലേവ് സംഘടിപ്പിക്കും. ഈ ലോജി കോൺ വെർജ് ലേബർ കമ്മീഷണർ ഡോ.വാസുകി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
ആറ്റിങ്ങൽ നഗരൂരുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ക്യാമ്പസിൽ 2023 നവംബർ 2 -ാം തീയതി രാവിലെ 10 മുതലാണ് കോൺക്ലേവ് ആരംഭിക്കുന്നത്.
ഈ കോൺക്ലേവിലൂടെ ലോജിസ്റ്റിക്കുമായി ബന്ധപ്പെട്ട വിദഗ്ദരുടെ ആശയങ്ങൾ കൈമാറാനും, വിഴിഞ്ഞത്തിന്റെ പരിസര പ്രദേശങ്ങളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും ഇത് ഉപകരിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് ലോജിസ്റ്റിക് വ്യവസായ മേഖലയിൽ പ്രവർത്തിക്കുവാനും പുതിയ ട്രന്റുകൾ മനസ്സിലാക്കാനും ഇത് ഉപകരിക്കും.
ലേബർ കമ്മീഷണർ ഡോ.കെ.വാസുകി ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്ന ഈ കോൺക്ലേവിൽ ഫെഡറേഷൻ ഓഫ് ഫ്രൈറ്റ് ഫോർവേർഡ് അസോസിയേഷൻസ് ഇൻ ഇന്ത്യ (എഫ്.എഫ്.എഫ്.എ.ഐ) മുൻ ചെയർമാൻ ശങ്കർ ഷിൻഡേ, ചെയർമാൻ ദുഷ്യന്ത് മുലാനി, വൈസ് ചെയർമാൻ അമിത്ത് കമത്ത്, സെക്രട്ടറി സുദീപ്ഡേ തുടങ്ങിയ വിദഗ്ദരും തിരുവനന്തപുരം അസോസിയേഷൻ ഒഫ് കസ്റ്റം ഹൗസ് പ്രസിഡന്റ് ഹരിദാസ്, ലോജിസ്റ്റിക് എക്സ്പർട്ട് നാണുവിശ്വനാഥൻ , വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഏലിയാസ് ജോൺ , രാജധാനി ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ്, പ്രിൻസിപ്പാൾ ഡോ.എസ്.സുരേഷ് ബാബു, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ രജിത് കരുണാകരൻ, പ്രൊഫ. ഡോ.ബിജു ബി എന്നിവർ പങ്കെടുക്കും.
കോൺക്ലേവിലേക്ക് അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾ എം.ബി.എയിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ, കസ്റ്റംസ് മനസ് ഏജന്റുമാർ, വ്യവസായ സംരഭകർ, തൊഴിൽ ആഗ്രഹിക്കുന്നവർ മറ്റ് പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.
