നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി
ന്യൂഡൽഹി :
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്
ലോഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലർത്തേണ്ട കമ്മീഷൻ അതിന്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന് ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി.