മുഖ്യ മന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

 മുഖ്യ മന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു.

കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോ​ഗത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.എന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള്ളത് എന്ന് കേന്ദ്ര മന്ത്രി ചോദിക്കുന്നു .അഴിമതിയും പ്രീണനവും ആരോപിക്കുന്നവരെ വർഗീയവാദിയാക്കുന്നു.ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെകുറിച്ച് പരാമർശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോൺഗ്രസും ഇതിന് കൂട്ടുനിന്നു. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി.

എല്ലാ മതവിഭാഗങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. മുൻവിധിയോടെ ഞങ്ങൾ കാര്യങ്ങളെ സമീപിച്ചിട്ടില്ല. ഹമാസ് നടക്കുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News