അമ്മയ്ക്കതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

 അമ്മയ്ക്കതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി:

         തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിയെ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തന്ന് ആരോപിച്ചുള്ള കേസിൽ വഴിത്തിരിവ്.കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയും വിവരങ്ങളും വ്യാജമാണെന്ന് കോടതി കണ്ടെത്തി. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ റദ്ദാക്കി. വ്യാജപരാതി നൽകിയ അമ്മയ്ക്കെതിരെ കേസടുക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ നടപടി.അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന മൂന്നു വയസ്സുകാരിയുടെ മൊഴി അമ്മ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയാണ് കോടതിയുടെ പരാമർശം. വിവാഹബന്ധങ്ങളിലെ തർക്കങ്ങൾക്ക് ബലം കിട്ടാൻ കുട്ടികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചതായും കോടതി വിലയിരുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News