കേസ് രേഖയിൽ മതവും ജാതിയും ഒഴിവാക്കി
ന്യൂഡൽഹി:
സുപ്രീംകോടതി, ഹൈക്കോടതികൾ, മറ്റ് കോടതികൾ മുമ്പാകെ ഫയൽ ചെയ്യുന്ന കേസുകളിൽ കക്ഷികളുടെ മതമോ ജാതിയോ പരാമർശിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. രാജസ്ഥാനിലെ കുടുംബതർക്കവുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതിൽ മതവും ജാതിയും എഴുതിയിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം കീഴ്‌വഴക്കങ്ങൾ നിർത്തലാക്കണമെന്ന് ജസ്റ്റിസുമാരായ ഹിമാ കൊഹ്‌ലി, അഹ്സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടത്.