ബാങ്കുകൾ തട്ടിയത് 8,495 കോടി രൂപ
ന്യൂഡൽഹി:
അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെന്നപേരിൽ അഞ്ചു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽ നിന്ന് ചൂഷണം ചെയ്തത് 8,495 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. ഇന്ത്യൻ ഓവർസീസ് ബാങ്കാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കിയത്. എസ്ബിഐ 2020 മുതൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ഈടാക്കുന്നില്ല.