നേപ്പാളിൽ 170 മരണം

കാഠ്മണ്ഡു:
നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ളവരാണ്. 59 പേരെ കാണാതായി. 322 വീടുകളും 16 പാലങ്ങളും നിരവധി റോഡുകളും തകർന്നു. മോശം കാലാവസ്ഥ റോഡ് – വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ നേപ്പാളിലെമ്പാടും കനത്ത നാശനഷ്ടമാണ് വിതച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യത്തിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കെ പി ശർമ ഒലി പറഞ്ഞു.