പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നു മുതൽ ആറുമാസംവരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. പ്രതിമാസ സ്റ്റൈപെന്റും നൽകും. താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജങ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 7356789991/8714269861