ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍

 ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍

കൊല്‍ക്കത്ത: 

ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍. ശ്യാംദാസ് പ്രഭു ആണ് അറസ്റ്റിലായത്. അറസ്റ്റ് വാര്‍ത്ത ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ സ്ഥിരീകരിച്ചു. വാറണ്ട് കൂടാതെയാണ് ശ്യാംദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്‌ത് എന്നാണ് സൂചന. ചിറ്റഗോങ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. കൊൽക്കത്തയിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്‌ണ കോൺഷ്യസ്‌നെസിൻ്റെ (ഇസ്‌കോൺ) വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് പൊലീസ് അറസ്‌റ്റ് ചെയ്‌തതായി അവകാശപ്പെടുന്ന സന്യാസിയുടെ ചിത്രം എക്‌സില്‍ പങ്കുവച്ചു.

‘അയാള്‍ ഒരു തീവ്രവാദിയെപ്പോലെയാണോ? ബംഗ്ലാദേശിലെ നിരപരാധികളായ സന്യാസിമാരുടെ അറസ്‌റ്റ് വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ്’, എന്ന് അദ്ദേഹം കുറിച്ചു. അതേസമയം, പ്രമുഖ ഹിന്ദു നേതാവ് ചിന്‍മയി കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭത്തില്‍ ഒരു അഭിഭാഷകന് ജീവഹാനിയും ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലിലാണ് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്‌ഫുല്‍ ഇസ്ലാം എന്ന മുപ്പതുകാരന്‍ കൊല്ലപ്പെട്ടത്. ചിന്‍മയി കൃഷ്‌ണദാസ് ബ്രഹ്മചാരിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബംഗ്ലാദേശ് സമ്മിലിത സന്‍സ്ഥാനി ജാഗരണ്‍ ജോതെ വക്താവ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News