മന്ദാനയ്ക്ക് സെഞ്ചുറി
അഹമ്മദാബാദ്:
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മായ്ച്ച് ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാനയുടെ ഉശിരൻ സെഞ്ചുറി മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ജയം. പരമ്പര 2-1 നാണ് ഹർമൻപ്രീത് കൗറും സംഘവും നേടിയത്.ആദ്യം ബോറ്റു ചെയ്ത ന്യൂസിലാൻഡ് 49.5 ഓവറിൽ 232 ന് പുറത്തായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. 122 പന്തിൽ 100 റണ്ണെടുത്ത മന്ദാന കളിയിലെ മികച്ച താരമായി. ഓൾ റൗണ്ട് മികവിലൂടെ ദീപ്തി ശർമ പരമ്പരയുടെ താരവുമായി. ക്യാപ്റ്റൻ ഹർമൻപ്രീത് 63 പന്തിൽ 59 റണ്ണുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 117 റണ്ണാണ് ജയത്തിന് അടിത്തറ യിട്ടത്. 86 റണ്ണെടുത്ത ബ്രൂക്ക് ഹല്ലിഡേയാണ് ന്യൂസിലൻഡിനായി പൊരുതിയതു്.