മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു’: പി.വി അൻവർ

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.