രണ്ടു വയസ്സുകാരൻ എവറസ്റ്റിൽ
കാഠ്മണ്ഡു:
എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോർഡിന് പുതിയ അവകാശി. ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള നാലു വയസ്സുകാരി സാറയെ പിന്നിലാക്കി രണ്ടു വയസ്സുകാരൻ കാർട്ടർ ഡാലസ് പുതിയ റെക്കോഡിട്ടു.അച്ഛന്റെ ചുമലിലേറിയാണ് കാർട്ടർ എവറസ്റ്റിലെത്തിയതു്. നേപ്പാൾ ഭാഗത്ത് നിന്ന് 17,598 അടി മുകളിലേക്കുള്ള യാത്രയിൽ കുട്ടിയുടെ അമ്മ ജേഡും കൂടെയുണ്ടായിരുന്നു. 2023 ഒക്ടോബറിലാണ് എവറസ്റ്റിലെത്തിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്ത് വിട്ടത്.