വ്യവസായ വാണിജ്യവകുപ്പിന്റെ മെഷിനറി എക്സ്പോ 2024
കൊച്ചി:
കേരള വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന യന്ത്രപ്രദർശന മേള ‘മെഷിനറി എക്സപോ 2024’ ഫെബ്രുവരി 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. പ്രദർശനത്തിന്റെ ലോഗോ വ്യവസായമന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിനോട് ചേർന്നുള്ള 15 ഏക്കറിൽ കിൻഫ്ര ഒരുക്കുന്ന പുതിയ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൺഷൻ സെന്ററിലാണ് മെഷിനറി എക്സ്പോയുടെ ആറാം പതിപ്പ് നടക്കുന്നത്. സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന യന്ത്രങ്ങളാണ് മേളയിലെത്തുക.വിവിധ തരത്തിലുള്ള മെഷീനുകളും സിസ്റ്റങ്ങളും വിവിധ മേഖലകൾക്കായുള്ള നൂതന പ്രോസസിങ്, പാക്കേജിങ് യന്ത്രങ്ങളും പ്രദർശനത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.