സെൻസെക്സ് 1241 പോയിന്റിൽ
കൊച്ചി:
ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളുടെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണി ആഴ്ചയിലെ ആദ്യദിനം മികച്ച മുന്നേറ്റം നടത്തി. ബി ബിഎസ്ഇ സെൻസെക്സ് 1.76 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.80 ശതമാനവും നേട്ടം കൈവശപ്പെടുത്തി. സെൻസെക്സ് 1240.90 പോയിന്റ് നേട്ടത്തിൽ 71941ലും നിഫ്റ്റി 385 പോയിന്റിലുയർന്ന് 21737.60ലും വ്യാപാരം ഉറപ്പിച്ചു. ഒറ്റ ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയോളമാണ് നിക്ഷേപകർക്ക് നേട്ടം.എന്നാൽ ഐടിസി, ഇൻഫോസിസ്, ടിസിഎസ് ഓഹരികൾ നഷ്ടം നേരിട്ടു.