സർക്കാർ സ്കൂളിൽ ലിഫ്റ്റ്
തിരുവനന്തപുരം:
തിരുവനന്തപുരം ജില്ലയിൽ ലിഫ്റ്റ് സൗകര്യത്തോടെയുള്ള ആദ്യ സർക്കാർ സ്കൂൾ നിർമ്മിച്ചു. കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരവും ലിഫ്റ്റും
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.നബാർഡ് ഫണ്ടിൽ നിന്ന് 6.75 കോടി ചെലവഴിച്ച് നിർമ്മിച്ച നാലുനില കെട്ടിടത്തിലാണ് ലിഫ്റ്റ് നിർമ്മിച്ചത്.എല്ലാ നിലകളിലും ക്ലാസ് റൂമുകൾക്ക് പുറമെ, പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം,സ്റ്റാഫ് റൂം,സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശുചിമുറികൾ, ലാബ് എന്നിവയടങ്ങിയതാണ് പുതിയ കെട്ടിടം. ഐ ബി സതീഷ് എം എംഎൽ അധ്യക്ഷത വഹിച്ചു. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിഫ്റ്റോടു കൂടിയ കെട്ടിടം അക്കാദമിക് പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.