ഹൈക്കോടതിയിൽ 5 പുതിയ ജഡ്ജിമാർ

ന്യൂഡൽഹി:
കൊളീജിയം നിർദ്ദേശിച്ച 5 ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ,കോഴിക്കോട് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ് മുരളീകൃഷ്ണ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് പി ബി ബാലകൃഷ്ണൻ എന്നിവരെ അഡീഷണൽ ജഡ്ജിമാരായി നിയമിക്കാമെന്ന കൊളീജിയം ശുപാർശ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുൻറാം മേഘ്‌വാളണ് അറിയിച്ചതു്.അഞ്ചു പേരും ഉടൻ സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ ഹൈക്കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം 45 ആകും.