അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക്സിൽ ഇന്ത്യ മുന്നേറുന്നു

ദുബായ്:
ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. ഏഴ് സ്വർണം ഉൾപ്പെടെ 29 മെഡലുകളാണ് നേടിയത്. ഇതിൽ 11 വീതം വെള്ളിയും, വെങ്കലവും ഉൾപ്പെടും. ചൈനയാണ് ചാമ്പ്യൻമാർ. 1996 നു ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടാമതെത്തുന്നത്.അവസാന ദിവസം മലയാളി താരം സാന്ദ്ര മോൾ സാബു ഉൾപ്പെട്ട വനിതകളുടെ 4-400മീറ്റർ റിലേ ടീം സ്വർണം നേടി. അനുഷ്ക ദത്താത്രേ, കനിസ്റ്റ ടീന മരിയ, സായ് സംഗീത ദോദ് ല എന്നിവരാണ് മറ്റംഗങ്ങൾ. പുരുഷന്മാരിൽ പി അഭിരാം ഉൾപ്പെട്ട ടീം വെള്ളി സ്വന്തമാക്കി. നവ്പ്രീത് സിങ്, നിഖിൽ സുഹാസ് ധാക്കെ, അമൻ ചൗധരി എന്നിവരാണ് ടീമീലെ മറ്റ് ഓട്ടക്കാർ. സാന്ദ്രയും അഭിരാമും മിക്സഡ് റിലേയിൽ വെള്ളി നേടിയിരുന്നു. 4-100 മീറ്ററിൽ പുരുഷ ടീം ദേശീയ റെക്കോഡ് കുറിച്ചു.