ജിഎസ്എൽവി സെഞ്ചുറി തികച്ചു

 ജിഎസ്എൽവി സെഞ്ചുറി തികച്ചു

തിരുവനന്തപുരം:

          തദ്ദേശീയ ക്രയോജനിക് സാങ്കേതിക വിദ്യയിൽ ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണം വിജയകരം. 1979ലായിരുന്നു ആദ്യ വിക്ഷേപണം. ഗതിനിർണയത്തിനുള്ള ഏറ്റവും ആധുനിക ഉപഗ്രഹത്തെയാണ് ബുധനാഴ്ച ഐഎസ്ആർഒ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 6.23 ന് എൻവിഎസ് -02 ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നു. മഞ്ഞ് മൂടിയ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ആദ്യവിക്ഷേപണം. ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ, വിഎസ്എസ്സിഎസ് ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ എം മോഹൻ മറ്റ് പ്രമുഖ ശാസ്ത്രജ്ഞർ വിക്ഷേപണത്തിന് നേതൃത്വം നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News