റഷ്യയിൽ വൻ ഭൂചലനം: 8.7 തീവ്രത; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

 റഷ്യയിൽ വൻ ഭൂചലനം: 8.7 തീവ്രത; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

മോസ്‌കോ:

റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

മുന്നറിയിപ്പിനെത്തുടർന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവർണർ പറഞ്ഞു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലനത്തെത്തുടർന്ന് പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിമേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ (10-13 അടി) ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.

അടുത്തുള്ള ഏറ്റവും വലിയ നഗരമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്, നിരവധി ആളുകൾ ഷൂസോ പുറംവസ്ത്രമോ ഇല്ലാതെ തെരുവിലേക്ക് ഓടിയെന്നാണ്. ടുകൾക്കുള്ളിലെ ക്യാബിനറ്റുകൾ മറിഞ്ഞുവീണു, കണ്ണാടികൾ തകർന്നു, കാറുകൾ തെരുവിൽ ആടിയുലഞ്ഞു, കെട്ടിടങ്ങളിലെ ബാൽക്കണികൾ കുലുങ്ങി. വൈദ്യുതി തടസ്സങ്ങളും മൊബൈൽ ഫോൺ സേവന തകരാറുകളും ടാസ് റിപ്പോർട്ട് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News