ലോക പട്ടികയിൽ ഒന്നാമത് ഹൈഡ്രജൻ വാലി

തിരുവനന്തപുരം:
സ്വീറ്റ്സർലൻഡിലെ ലാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി.ആഗോള തലത്തിൽ അംഗീകരിച്ച 13 ക്ലസ്റ്ററുകളിൽ ആദ്യത്തേതാണിത്. 18,542കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഇന്ത്യ, ഓസ്ട്രേലിയ,ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർബൺ വികിരണം കുറയ്ക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളാണ് പട്ടികയിൽ ഇടംപിടിച്ചത്. 2040 ൽ 100% ഹരിതോർജ വ്യാപനം കൈവരിച്ച്, 2050 ൽ നെറ്റ് സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.
