തലസ്ഥാനത്തിന് ഇനി ‘മോദി മോഡൽ’ വികസനപ്രതീക്ഷ
റിപ്പോർട്ട് :സുരേഷ് പെരുമ്പള്ളി
തിരുവനന്തപുരം:
തിരുവനന്തപുരം കോർപറേഷൻ ഭരണ മാറ്റം ഏറെ പ്രതീക്ഷയോടെയാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്. ബി ജെ പി അധികാരത്തിൽ വരുമെന്നുള്ള മുൻവിധിയോടെ, അത്തരത്തിലുള്ള പ്രചാരണം നടത്തിയതിലൂടെ പ്രത്യേകിച്ചും കഴിഞ്ഞ 45വർഷങ്ങൾ ഇടതുമുന്നണി തകർത്തെറിഞ്ഞ തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ 45ദിവസങ്ങൾ തന്നാൽ ഞങ്ങൾ മാറ്റിതരുമെന്ന മുദ്രാവാക്യം, ചുമരെഴുത്തുകൾ, ജനുവരി മാസത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തിന്റെ വികസന കാഴ്ചപ്പാടുകൾ, നയരൂപീകരണങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മുന്നിൽ വരുമെന്നുമുള്ള വാഗ്ദാനങ്ങൾ, പൊതുവെ ജനങ്ങളിൽ പുതുവെളിച്ചം നൽകികൊണ്ടുള്ളതായിരുന്നു എന്നതാണ് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ട സവിശേഷത.
മേയറായി വി വി രാജേഷ് അധികാരമേറ്റെടുത്ത നാൾ അദ്ദേഹം പറഞ്ഞ വാക്കുകളും പ്രതീക്ഷ നൽകുന്നു. അഴിമതിമുക്ത ഭാരതം കെട്ടിപ്പടുക്കുന്ന നയങ്ങളുമായി മോദി സർക്കാർ ഭരണം തുടരുമ്പോൾ തീർച്ചയായും അതിന്റെ അലയൊലികൾ ബി ജെ പി ഭരണം ലഭിച്ച തിരുവനന്തപുരം നഗരസഭയ്ക്കും ഉണ്ടാകുമെന്ന് വിശ്വസിക്കാം. ബി ജെ പി യുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങളിൽ ഏതാനും ചിലത് നടത്തിയാൽ തന്നെ അതിന്റെ മാറ്റം ദൃശ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നഗരഹൃദയത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിന്റെ നവീകരണം വർഷങ്ങളായി ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു പൊതു വിഷയമാണ്.
ഗംഗാ നദിയുടെ ശുചീകരണം നടത്തിയ മാതൃകയിൽ ഈ തോടിനെയും മാലിന്യ മുക്തമാക്കുമെന്ന് പറയുന്നത് യഥാർഥ്യമാക്കിയാൽ അതൊരു വലിയ മാറ്റത്തിനു തുടക്കമിടും. രാജഭരണ കാലഘട്ടത്തിൽ അടിത്തട്ടിലെ കല്ലുകൾ കാണാൻ കഴിയുന്ന വിധം തെളിനീരൊഴികിയ തോടിന്റെ ഇപ്പോഴത്തെ അവസ്ഥ പകർച്ച വ്യാധികളുടെ ഉത്ഭവ കേന്ദ്രമായി മാറിയെന്നുള്ളതാണ്. അതിനെ ശുദ്ധീകരിച്ചു ജലഗതാഗത സൗകര്യം സൃഷ്ടിച്ചാൽ നഗരത്തിന്റെ മുഖച് ഛാ യ തന്നെ മാറുമെന്നുള്ളകാര്യത്തിൽ സംശയം വേണ്ട. തെരുവ് നായ്ക്കൾ നഗരത്തിന്റെ എല്ലാഭാഗത്തും ജീവന് ഭീഷണിയായിതുടങ്ങിയിട്ട് കാലങ്ങളായി. അവയെ പ്രത്യേക ഷെൽട്ടറുകൾ പണിത് ആൺ പട്ടികളെയും പെൺ പട്ടികളെയും വെവ്വേറെ പാർപ്പിക്കുന്നതിലൂടെ വംശ പരമ്പര അവസാനിപ്പിച്ച് നായ്ക്കളുടെ ശല്യം പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനം സ്വാഗതർഹമാണ്.
കോർപറേഷൻ കെട്ടിടങ്ങളുടെ വാടക കുടിശ്ശിക വരുത്തിയവരെയും നികുതി ഘടനയ്ക്ക് മാറ്റം വരുത്താതെയും, അടയ്ക്കാതെയുമുള്ള സാഹചര്യം നിലവിലുണ്ടെന്ന ബോധ്യത്തിൽ അതിന് പരിഹാരമായി കൃത്യമായി നികുതി പിരിച്ചെടുത്ത്, ശരിയായ സ്ഥിതിയിലേയ്ക്ക് കൊണ്ടുവരുമെന്നുള്ള നിലപാടും സാധാരണ ജനങ്ങളുടെ അംഗീകാരം കിട്ടുമെന്നുള്ളകാര്യം ഉറപ്പാണ്. മാലിന്യ നിർമ്മാർജനം എക്കാലവും കീറാമുട്ടിയാണ്. മാലിന്യ സംസ്കരണം കഴിഞ്ഞ കാലഘട്ടങ്ങളിൽ കെടുകാര്യസ്ഥതയുടെ അടയാളമായി നിൽക്കുന്നു.
പുതിയ മേയറുടെ അഭിപ്രായത്തിൽ 500ടൺ മലിന്യമാണ് നഗരസഭയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഇത് മൊത്തത്തിൽ സംസ്കരിക്കാനുള്ള സൗകര്യം തിരക്കുള്ള നമ്മുടെ നഗരത്തിനില്ലെന്നുള്ള യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പല വാർഡുകളിലായി 45ഓളം മാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനവും ആശാവഹമാണ്.സ്മാർട്ട് സിറ്റിയുടെ ഭാഗമായി കൂടുതൽ ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി യുണ്ടാകും.
ഇക്കാര്യങ്ങൾ ചെയ്തു കഴിയുമ്പോൾ തന്നെ നഗരസഭയുടെ ആവശ്യങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നുറപ്പാണ്. അതിനായി നമുക്ക് ഏറെനാൾ കാത്തിരിക്കേണ്ടിവരില്ലെന്ന് വിശ്വസിക്കാം.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതൽ ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കി നഗരഗതാഗതം ആധുനികവൽക്കരിക്കാനുള്ള നീക്കങ്ങളും ഉടൻ ആരംഭിക്കും. ബി.ജെ.പി ഭരണത്തിന് കീഴിൽ തിരുവനന്തപുരം നഗരം ഒരു പുത്തൻ വികസന മാതൃകയായി മാറുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്.
