ഇമ്രാൻ ഖാന്റെ പത്രിക തള്ളി

 ഇമ്രാൻ ഖാന്റെ പത്രിക തള്ളി

ഇസ്ലാമാബാദ്:
പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൂന്ന് മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.ജന്മനാടായ മിയാൻ വാലിയിലും, ലാഹോറിലും, ഇസ്ലാമാബാദിലും മത്സരിക്കാനാണ് തെഹ് രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാൻ പത്രിക സമർപ്പിച്ചതു്. എന്നാൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഫെബ്രുവരി എട്ടിനാണ് പൊതു തെരഞ്ഞെടുപ്പ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News