അടൽ സേതുവിന് 9 കോടി ടോൾ

 അടൽ സേതുവിന് 9 കോടി ടോൾ

മുംബൈ:
രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ ( അടൽ സേതു ) 15 ദിവസം കൊണ്ട് ടോൾ വഴി പിരിച്ചെടുത്തത് ഒമ്പത് കോടി. ജനുവരി 13 നും 28 നും ഇടയിലുള്ള കണക്കാണിത്. ദിവസവും 30,000 വാഹനങ്ങൾ കടന്നുപോകുകയും 61.5ലക്ഷം രൂപ ലഭിക്കുയും ചെയ്തു. മുംബൈയിലെ ശിവ്‌രി മുതൽ നവി മുംബൈയിലെ നവസേവ വരെ 21.8 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ദിവസേന 75,000 വാഹനം പോകുമെന്നായിരുന്നുപ്രതീക്ഷ .250 രൂപ ടോൾ തുകയാക്കിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പാലത്തിൽ പ്രവേശനമില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News