ഇന്ത്യയ്ക്ക് രണ്ടാം വെങ്കലം
പാരിസ്:
മനു ഭാകർ-സരബ് ജോത് സിങ്ങിനെയും കൂട്ടി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനത്തിലാണ് നേട്ടം. പാരീസിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വതികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഇന്ത്യക്കായി ആദ്യ മെഡൽ നേടിയിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയൻ ടീമിനെ 16 – 10 ന് തോൽപ്പിച്ചു. ഒറ്റ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി മനു ഭാകർ സ്വന്തമാക്കി.പുരുഷ ഹോക്കിയിൽ ഇന്ത്യ രണ്ടു ഗോളിന് അയർലൻഡിനെ തോൽപ്പിച്ച് ക്വാർട്ടർ സാധ്യത ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തിൽ ഭജൻ കൗർ പ്രീക്വാർട്ടറിലേക്ക് മുന്നേറി.ഇന്ത്യ മെഡൽ നിലയിൽ 29-ാം സ്ഥാനത്താണ്. മെഡൽ നിലയിൽ ജപ്പാനും, ചൈനയും മുന്നേറുന്നു .