ദീപാവലി ദിനത്തിൽ സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നു; പ്രധാനമന്ത്രി മോദി

ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു.
“എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഞാൻ ആശംസിക്കുന്നു,” എക്സ് പോസേറ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം.
ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.