ശിവഗിരി തീർഥാടകത്തിന് തുടക്കം
വർക്കല:
92-ാമത് ശിവഗിരി തീർഥാടനത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി.മന്ത്രി എം ബി രാജേഷ് തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ട്രസ്റ്റ് ജനറൽ സെകട്ടറി സ്ഥാമി ശുഭാനംന്ദ, അടൂർ പ്രകാശ് എംപി,രമേശ് ചെന്നിത്തല എംഎൽഎ, വി മുരളീധരൻ, തീർഥാടന കമ്മിറ്റി ചെയർമാൻ കെ മുരളീധരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ശാസ്ത്ര - സാങ്കേതിക സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.രണ്ടാം ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 5.30 ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. ജനുവരി ഒന്നിന് രാവിലെ 7.30 ന് ശാരാദാമഠത്തിൽ നിന്ന് ഗുരുസമാധിയിലേക്ക് 108 പുഷ്പ കലശങ്ങളുമായി പ്രയാണം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.