102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

മുംബൈ:

         റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ച 102 ടൺ സ്വർണം കൂടി ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പ്രത്യേക വിമാനത്തിൽ അതീവ രഹസ്യമായാണ് കൊണ്ടുവന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയിൽ 100 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്നു. സെപ്തംബർ അവസാനത്തെ കണക്കു പ്രകാരം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 854.73 ടൺ സ്വർണ മുണ്ട്. ഇതിൽ 510.46 ടൺ സ്വർണം ഇന്ത്യയിലാണ്. 344.27 ടണ്ണിൽ 324.01ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും 20.26 ടൺ വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റസിലുമാണ്.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുതൽ ശേഖരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുകയാണ് ലക്ഷ്യം. പ്രത്യേക വിമാനങ്ങളിൽ അതീവ സുരക്ഷാ സവന്നാഹത്തോടെയാണ് സ്വർണം ഇന്ത്യയിൽ എത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിലെ പണലഭ്യതയും സമ്പത്തിൻ്റെ സുരക്ഷിതത്വവും ഉൾപ്പെടെ ലക്ഷ്യമിട്ടാണിത്. നിലവിൽ ഇന്ത്യയുടെ 324 ടൺ സ്വർണ ശേഖരമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മറ്റ് രാജ്യങ്ങളുടെയും പക്കലുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News