പാകിസ്ഥാൻ്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സാഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്:
പാകിസ്ഥാൻ്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സാഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി വ്യാപാര കരാറിൽ ഒപ്പുവച്ചതായും ട്രംപ് അറിയിച്ചു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്ക് 25 ശതമാനം താരിഫും റഷ്യൻ സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതിന് അധിക പിഴ ചുമത്തുമെന്ന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് പുതിയ കരാറിൽ ഒപ്പുവച്ചകാര്യം സമൂഹ മാധ്യമം വഴി അറിയിച്ചത്. “പാകിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വൻതോതിലുള്ള എണ്ണ ശേഖരം വികസിപ്പിക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കും,” ട്രംപ് കുറിച്ചു.