രാഷ്ട്രപതിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ അഭിസംബോധനപ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ ‘പാവം’ പരാമര്‍ശം വിവാദമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പാര്‍ലമെന്റില്‍ രാഷ്ട്രപതി ഇന്ന് നടത്തിയ പ്രസംഗം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ രാജ്യത്തിന്റെ പാതയെ പ്രതിധ്വനിപ്പിക്കുന്നുവെന്നും വിവിധ മേഖലകളിലെ പപദ്ധതികളെപ്പറ്റിയും എല്ലാമേഖലകളുടെയും സമഗ്രവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും രാഷ്ട്രപതി സംസാരിച്ചു. യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടും രാഷ്ട്രപതി വ്യക്തമാക്കിയെന്നും മോദി എക്‌സില്‍ കുറിച്ചു. അതേസമയം അപകീര്‍ത്തികരമായ പരാമര്‍ശമാണ് സോണിയയുടേതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.