വിമുക്തഭടരെ ഉപദ്രവിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡൽഹി:
വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ താക്കീതു്. വർഷങ്ങൾ നീണ്ട ജോലിക്കു ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക് പെൻഷൻ നൽകാമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഈ വിഷയത്തിൽ സർക്കാർ ഒരു നയമുണ്ടാക്കണം – ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ യാണ് വിമർശനം.