സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ തുടങ്ങി

 സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ തുടങ്ങി

കാലാവസ്ഥാ പ്രവചനം പോലെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ തുടങ്ങി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലാണ് നേരിയ മഴ ലഭിച്ചത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ മഴ സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News